'ദൃശ്യം 3' ഉണ്ടാകും, ദൃശ്യം2 എല്ലാ ഭാഷകളിലേക്കും റീമേക്ക് : ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്

വെള്ളി, 19 ഫെബ്രുവരി 2021 (18:19 IST)
ദൃശ്യം2-ന്റെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം ദൃശ്യം 3 സമീപഭാവിയില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. സംവിധായകന്‍ ജിത്തു ജോസഫിന്റെ മനസ്സില്‍ മൂന്നാം ഭാഗത്തിനുള്ള കഥ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ലാല്‍ സാറും ജിത്തുവും അതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അങ്ങനെ ഒരു സിനിമ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
 
ജിത്തു ജോസഫിന്റെ സംസാരത്തില്‍ നിന്നാണ് ദൃശ്യം 3-നെ കുറിച്ചുള്ള സൂചന ലഭിച്ചത്. അങ്ങനെ ഒരു സിനിമ ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ദൃശ്യം 2 എല്ലാ ഭാഷകളിലും റീമേക്ക് ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍