സോഷ്യൽ മീഡിയയിലെ കമന്റുകൾ വേദനിപ്പിച്ചിട്ടുണ്ട്, പേടിപ്പിച്ചിട്ടുമുണ്ട്: പാർവതി

ശനി, 13 ഫെബ്രുവരി 2021 (16:35 IST)
മലയാള സിനിമാതാരങ്ങൾക്കിടയിൽ കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്.കർഷകസമരമടക്കമുള്ളവയിൽ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പാർവതി ഇപ്പോൾ തനിക്ക് സോഷ്യൽ മീഡിയയിൽ നേരിട്ട അനുഭവങ്ങളെ പറ്റിയും മനസ് തുറന്നിരിക്കുകയാണ്. മാതൃഭൂമി ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.
 
സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ടെന്ന് പാർവതി പറയുന്നു. നിങ്ങളെ കഴിഞ്ഞ ദിവസം ഞാൻ കണ്ടതാണ്. മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ എഴുതി വയ്ക്കും. ആരായാലും അതെല്ലാം കണ്ടാൽ പേടിക്കും.നമ്മളെ ആരോ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. ഉറക്കം പോകും. പക്ഷേ അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണീകളെ അവഗണിച്ച് ഞാനായി ജീവിജീവിക്കുക എന്നതാണ് എന്റെ പ്രതിരോധം, സമരം. പാർവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍