രാംചരണും സംവിധായകൻ ഷങ്കറും ബിഗ് ബജറ്റ് ചിത്രത്തിനായി കൈകോർക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 14ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് 2022ൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. കഥ രാംചരണിന് ഇഷ്ടമാകുകയും സംവിധായകനൊപ്പം പ്രവർത്തിക്കാൻ സമ്മതം മൂളുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണിത്.