തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു

ശ്രീനു എസ്

ബുധന്‍, 10 ഫെബ്രുവരി 2021 (14:40 IST)
ചെക്ക് കേസില്‍ പ്രശസ്ത തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെക്കുകേസിലാണ് അറസ്റ്റ്. വര്‍ക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. സുനില്‍ പരമേശ്വരനെ  വര്‍ക്കല കോടതിയില്‍ പൊലീസ് ഹാജരാകും. കാന്തല്ലൂരില്‍ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
 
കഥാകൃത്തും നോവലിസ്റ്റുമായ സുനില്‍ അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍