നിര്‍മ്മാതാക്കളുടെ സംഘടനയെ തള്ളി മോഹന്‍ലാലും; ദൃശ്യം 2 ഓഗസ്റ്റിൽ ഷൂട്ടിങ്ങ് തുടങ്ങും

വ്യാഴം, 2 ജൂലൈ 2020 (12:05 IST)
ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 17ന് തുടുപുഴയിൽ വെച്ചായിരിക്കും ചിത്രീകരണം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എഴുത്തും സംവിധാനവും നിർവഹിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന തരത്തിലാണ് സിനിമ.
 
ആശീർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിട്ടായിരിക്കും ഇറങ്ങുന്നത്. ഏതായാലും മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍