ടോവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. സിനിമാ മേഖലയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലും മോഹൻലാലും മമ്മൂട്ടിയും സെറ്റ് തകർത്ത് വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദിക്കുകയാണ് ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ലാലേട്ടനേയും മമ്മുക്കയേയും എനിക്ക് വലിയ ഇഷ്ടടമാണ്... ഞാന്‍ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്... ഞാന്‍ പറയുന്ന പൈസ Ok യാണെങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും... പക്ഷെ എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു... ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?... ഞാനവരോട് എന്താണ് പറയേണ്ടത്?... അവര്‍ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടേ?