കുഞ്ഞാലി മരക്കാർ ഉടൻ റിലീസ് ചെയ്യില്ലെന്ന് ആൻറണി പെരുമ്പാവൂർ

ജോര്‍ജി സാം

ബുധന്‍, 3 ജൂണ്‍ 2020 (19:46 IST)
ലോക്ക് ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ തുറന്നാലും മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ ഉടൻതന്നെ റിലീസ് ചെയ്യുകയില്ലെന്ന് നിർമാതാവ് ആൻറണി പെരുമ്പാവൂർ. 60 രാജ്യങ്ങളുമായി സിനിമയ്ക്ക് കരാർ ഉണ്ടെന്നും അതിനാൽ എല്ലാ തിയേറ്ററുകളിലും ഒരുമിച്ചായിരിക്കും കുഞ്ഞാലിമരയ്ക്കാരുടെ റിലീസെന്നും അദ്ദേഹം വ്യക്തമാക്കി.
 
മോഹൻലാൽ സാർ തന്നെ വിളിച്ചിരുന്നുവെന്നും, ലോകം മുഴുവൻ പഴയതുപോലെ ആകുവാൻ പ്രാർത്ഥിക്കുക എന്നും മറ്റൊന്നിനെക്കുറിച്ചും ഇപ്പോൾ ആലോചിക്കേണ്ടെന്നും ലോകം പഴയ അവസ്ഥയിലേക്ക് എത്തിയാൽ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും മോഹൻലാൽ സാർ പറഞ്ഞതിനുശേഷം താൻ ശാന്തമായ മനസ്സുമായി ഉറങ്ങിയെന്നും ആൻറണി പെരുമ്പാവൂർ പറയുന്നു.
 
എല്ലാം ശാന്തമാകുന്ന ദിവസം കുഞ്ഞാലി മരയ്ക്കാർ റിലീസ് ചെയ്യുമെന്നേ ഇപ്പോല്‍ പറയാനാവൂ എന്നും ആൻറണി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍