സാധാരണ ഒരു അവധികാലം പോലയല്ല ഇത്തവണ.ഒരുപാട് പേരുടെ സങ്കടവും വിഷമവും കേട്ടിരിക്കുന്നതിനാൽ സങ്കടം കലർന്ന ഒരു സന്തോഷമാണ് ഈ അവധികാലത്തുള്ളത്.ഞാൻ ഒരുപാട് ഏകാന്തത ഇഷ്ടപ്പെടുന്ന ഒരളാണ് അതുകൊണ്ട് തന്നെ വീട്ടിൽ അടച്ചിട്ടെന്ന തോന്നലില്ല.പഴയകാല താരങ്ങളേയും മറ്റു സഹപ്രവർത്തകരേയും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നുണ്ട്.സമയം തീർക്കാനായി യാതൊന്നും ചെയ്യേണ്ടതായി വന്നിട്ടില്ല.
ഒപ്പമുണ്ടായിരുന്ന എഴുത്തുകാർ,സംവിധായകർ എന്നിവരാണ് എന്നെ ഇത്രയും കൊണ്ടെത്തിച്ചത്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികൾക്കും മാറ്റം വരും.അടുത്തതായി ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ചെയ്യുന്നത്.കുഞ്ഞാലിമരയ്ക്കാരുടെ റിലീസുണ്ട്. റാം എന്ന സിനിമയുടെ ഷൂട്ടിംഗ് ലണ്ടനിൽ നടക്കാനുണ്ട്.പിന്നെ എന്റെ സംവിധാനത്തിൽ ഇറങ്ങാനുള്ള ബറോസ്. അച്ഛനും ചേട്ടനുമെല്ലാം വയസ്സായി.പ്രായത്തെ വലിഅ കാര്യമായി താൻ കാണുന്നില്ലെന്നും രോഗ്യമുള്ള കാലത്തോളം നമ്മുക്ക് മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകുമെന്നും മോഹൻലാൽ പറഞ്ഞു.