ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വീസ് നിര്‍ത്തിവച്ചതോടെ സാധാരണ കാര്‍ ബുദ്ധിമുട്ടിലായി. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ്റ്റാന്‍ഡുകളിലെല്ലാം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പോലീസ് സംരക്ഷണം ഇല്ലാത്തതിനാല്‍ ബസ് എടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് സംരക്ഷണം നല്‍കിയാല്‍ സര്‍വീസ് നടത്താമെന്നും ബസ് ജീവനക്കാര്‍ പറയുന്നു.