ഏഴു വയസ്സുകാരിയുടെ അമ്മ, മകളുടെ പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങളുമായി മുക്ത

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (10:39 IST)
മകള്‍ കിയാരയുടെ ഏഴാം പിറന്നാള്‍ മുക്ത ആഘോഷിച്ചത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. കുട്ടിയുടെ ജന്മദിനത്തില്‍ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്‍മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muktha (@actressmuktha)

കുട്ടി താരം സുരേഷ് ഗോപിയുടെ പാപ്പനിലും അഭിനയിച്ചു.
2007-ല്‍ ജോഷി സംവിധാനം ചെയ്ത നസ്രാണി ചിത്രത്തില്‍ മുക്ത അഭിനയിച്ചിരുന്നു. തന്റെ മകള്‍ കണ്മണിയും ജോഷിയുടെ ചിത്രത്തില്‍ അഭിനയിച്ച സന്തോഷം മുക്ത നേരത്തെ പങ്കുവെച്ചിരുന്നു.
 
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muktha (@actressmuktha)

2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muktha (@actressmuktha)

 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article