വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ആദ്യത്തെ ആളുമായി ആറു വയസ്സിന്റെയും രണ്ടാമത്തെ സഹോദരനായി 13 വയസ്സിന്റെയും പ്രായവ്യത്യാസം മീനാക്ഷിക്ക് ഉണ്ട്.
രണ്ട് സഹോദരന്മാരുടെ നല്ലൊരു ചേച്ചിയാണ് മീനാക്ഷി.വലിയ അനിയനുമായാണ് എപ്പോഴും വഴക്കുണ്ടാക്കുന്നത്.അവന്‍ വെറുതെ വന്ന് ചൊറിയും. ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. ഞാനൊരു നല്ല ചേച്ചിയാണെന്നാണ് എന്റെ ധാരണ. കാരണം അവരുടെ എല്ലാ കാര്യങ്ങളും അവര്‍ എന്നോട് വന്ന് അമ്മയോട് പറയുന്ന പോലെ എന്നോട് പറയുമെന്ന് മീനാക്ഷി പറയുന്നു.