സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് അനുശ്രീ, തീരുമാനത്തിലെ പിന്നില്‍, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂലൈ 2023 (15:13 IST)
സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് സിനിമ താരങ്ങള്‍ ഇടവേള എടുക്കുന്നത് പതിവ് കാഴ്ചയാണ്. അക്കൂട്ടത്തില്‍ ഒടുവില്‍ നടി അനുശ്രീയും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. സിനിമകള്‍ക്ക് വേണ്ടി പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നിട്ടുണ്ട്. എന്നാല്‍ അനുശ്രീയുടെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. 
 
എന്നാല്‍ പെട്ടെന്ന് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ചെത്തുമെന്നും നടി ആരാധകരോട് പറഞ്ഞു. 'താര'എന്നൊരു സിനിമയാണ് അനുശ്രീയുടെതായി ഇനി വരാനുള്ളത്. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലായിരുന്നു നടി അനുശ്രീ.ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുന്നു. ജൂലൈ 14ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയില്‍ അനുശ്രീയും അഭിനയിക്കുന്നുണ്ട്.'കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ആയത്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. 
 
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍