'ഇന്ന് ഷോട്ട്‌സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല';വിവാദത്തിനു ശേഷമാണ് ധൈര്യം വന്നതെന്ന് അനശ്വര രാജന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂലൈ 2023 (12:36 IST)
വിവാദങ്ങള്‍ക്ക് ശേഷമാണ് തനിക്ക് കൂടുതല്‍ ധൈര്യം വന്നതെന്ന് നടി അനശ്വര രാജന്‍. ഇന്ന് ഷോട്ട്‌സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ലെന്നും എന്തുപറഞ്ഞാലും കുഴപ്പമില്ലെന്ന തലത്തിലേക്ക് താന്‍ വളര്‍ന്നുവെന്നും അനശ്വര പറയുന്നു. ഗ്രാമ പ്രദേശത്തെ സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. ചില അവസരങ്ങളില്‍ വളരെ കംഫര്‍ട്ടബിള്‍ ആയ വസ്ത്രമാണെങ്കിലും ഷോര്‍ട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിനു ശേഷമാണു ധൈര്യം വന്നതെന്ന് അനശ്വര പറഞ്ഞു. 
 
മുന്നോട്ടുപോകുമ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വഴക്കുമെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അനശ്വര പറഞ്ഞു. ലുക്കിലും കഥാപാത്രങ്ങളില്‍ പരീക്ഷിക്കണമെന്ന് തോന്നുന്ന കാര്യങ്ങളുണ്ട്. അത് താന്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് അനശ്വര പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍