ബ്രസീലിന് ഇന്ന് നിർണായകം; പുതിയ നായകനെ പ്രഖ്യാപിച്ച് ടീം

Webdunia
വെള്ളി, 22 ജൂണ്‍ 2018 (12:30 IST)
ലോകകപ്പില്‍ കോസ്റ്റാറിക്കക്കെതിരെയുളള മത്സരത്തില്‍ ബ്രസീല്‍ ടീമിന് പുതിയ നായകന്‍. തിയോഗോ സില്‍വയാണ് ബ്രസീല്‍ ടീമിനെ ഇന്ന് നയിക്കുക. ഇന്നത്തെ കളി ടീമിന് നിർണായകമാണ്. 
 
നേരത്തെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മഴ്‌സലോ ആയിരുന്നു ബ്രസീല്‍ ടീമിന്റെ നായകന്‍.
ഓരോ മത്സരത്തിലും ഓരോ കളിക്കാരെ നായകനാക്കുന്ന പരിശീലകന്‍ ടിറ്റെയുടെ ആംബാന്‍ഡ് റൊട്ടേഷന്‍ പോളിസിയുടെ ഭാഗമാണ് നായക മാറ്റം. 
 
സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഇലവനിലുണ്ടാകും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയാണ് ബ്രസീല്‍ രണ്ടാം മത്സരത്തിനെത്തുന്നത്. ബ്രസീലിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇന്നത്തെ ജയം അനിവാര്യമാണ്. 
 
അതേസമയം കോസ്റ്റാറിക്ക ആദ്യമത്സരത്തില്‍ സെര്‍ബിയയോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article