ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന റഷ്യൻ യുവതികൾക്ക് ആജീവനാന്തം ബർഗർ സൌജന്യം; സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ആഗോള ഭീമൻ‌മാർ

വ്യാഴം, 21 ജൂണ്‍ 2018 (16:35 IST)
റഷ്യയിൽ ലോകകപ്പിനെത്തുന്ന ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന യുവതികൾക്ക് ജീവിതകാലം മുഴുവനും ബർഗർ സൌജന്യമായ നൽകും എന്ന് പ്രഖ്യാപിച്ച ബർഗർ കിംഗിന് പണി കിട്ടി. വിവിധ  മേഖലകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ മാപ്പു പറയേണ്ടിവന്നു കമ്പനിക്ക്.
 
റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ച ഉണ്ടാകുന്നതിന് രാജ്യത്തിൽ സ്ത്രീകൾ ലോകകപ്പിനെത്തുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണമെന്നും ഇത്തരത്തിൽ ഗർഭം ധരിക്കുന്നവർക്ക് മൂന്ന് മില്യണ്‍ റഷ്യന്‍ റൂബിളും ആജീവനാന്തം ബർഗർ സൌചന്യമായും നൽകും എന്നായിരുന്നു ബർഗർ കിംഗ് ഓഫർ പുറത്തുവിട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍