ജപ്പാന് ചരിത്ര വിജയം; കൊളംബിയെ തകര്‍ത്തെറിഞ്ഞത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
ചൊവ്വ, 19 ജൂണ്‍ 2018 (19:46 IST)
ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ്ക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ജപ്പാൻ ലോകകപ്പ് ഫുട്ബോളിൽ പുതുചരിത്രമെഴുതി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ കൊളംബിയയെ വീഴ്ത്തിയത്.
ജയത്തോടെ ലോകകപ്പിൽ ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ബഹുമതി ജപ്പാന് സ്വന്തമായി.
ഷിൻജി കവാഗ (6), യൂയ ഒസാക്ക (73) എന്നിവരാണ് ജപ്പാന്റെ ഗോളുകൾ നേടിയത്. കൊളംബിയയുടെ ആശ്വാസ ഗോൾ യുവാൻ ക്വിന്റേറോ (39മത് മിനിറ്റ്) നേടി.
ടീമിന്റെ ശക്തിയായ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയാണ് കൊളംബിയക്ക് തിരിച്ചടിയായത്. സ്വന്തം ബോക്സിനുള്ളിൽ പന്തു കൈകൊണ്ടു തടുത്തതാണ് താരത്തിന് പുറത്തേക്കുള്ള വഴി തെളിയാന്‍ കാരണമായത്.
പത്ത് പേരായി ചുരുങ്ങിയെങ്കിലും മത്സരത്തിലേക്ക് തിരിച്ച് വരാൻ കൊളംബിയ കഠിനമായി ശ്രമിച്ചെങ്കിലും ഉരുക്കു പോലെ നിരന്ന ജപ്പാന്‍ പ്രതിരോധം മറികടക്കാന്‍ അവര്‍ക്കായില്ല. ജയത്തോടെ ലോകകപ്പിൽ ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ബഹുമതി ജപ്പാന് സ്വന്തമായി.