ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ താന്‍ കൂടി വിശ്രമിച്ചാല്‍ ടീമിനെ അത് സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ബുംറ മാഞ്ചസ്റ്ററില്‍ കളിക്കാമെന്ന് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു,
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരു മത്സരത്തിലെങ്കിലും ബുംറ വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് മാഞ്ചസ്റ്ററില്‍ കളിക്കാന്‍ ബുംറ തീരുമാനിച്ചത്. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ബുംറയെ ലഭ്യമാകുമെന്ന് ഇന്ത്യയുടെ ബൗളിങ് സഹപരിശീലകന്‍ റയാന്‍ ഡെന്‍ ഡോഷെ നേരത്തെ പറഞ്ഞിരുന്നു.