അതേസമയം, നൈജീരിയെ 2-0 ത്തിനു തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണു ക്രയേഷ്യ ഇന്ന് കളത്തിലിറങ്ങുക. ഐസ്ലന്‍ഡിനെതിരേ പെനാല്‍റ്റി പാഴാക്കി രൂക്ഷ വിമര്‍ശനം നേരിട്ട സൂപ്പര്‍ താരം ലയണല്‍ മെസി ഇന്നു തിളങ്ങുമെന്ന പ്രതീക്ഷയിലാണു ലോകമെമ്പാടുമുള്ള ആരാധകര്‍.
പ്രതിഭാ സമ്പത്ത് ഏറെയുണ്ടെങ്കിലും അര്‍ജന്റീനക്കാര്‍ക്കു ക്രയേഷ്യന്‍ പ്രതിരോധം തകര്‍ത്തു ഗോളടിച്ചു കൂട്ടാനാകില്ലെന്നാണു കളിയെഴുത്തുകാരുടെ വിലയിരുത്തല്‍. പൗലോ ഡൈബാല, ഗൊണ്‍സാലോ ഹിഗ്വേയിന്‍, സെര്‍ജിയോ അഗ്യൂറോ, എയ്‌ഞ്ചല്‍ ഡി മരിയ തുടങ്ങിയ പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ട് കടക്കാന്‍ അര്‍ജന്റീന ഏറെ വിയര്‍ത്തു.