പന്തിന്റെ ഫോമും, ടീമിലെ സ്ഥാനവും; തുറന്നു പറച്ചിലുമായി സാഹ

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (19:55 IST)
യുവതാരം ഋഷഭ് പന്തുമായി മത്സരിക്കാനില്ലെന്ന് വൃദ്ധിമാന്‍ സാഹ. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍.
ലഭിച്ച അവസരം മികച്ച രീതിയില്‍ മുതലെടുക്കാന്‍ പന്തിന് സാധിച്ചുവെന്നത് സത്യമാണെന്നും സാഹ പറഞ്ഞു.

ക്രിക്കറ്റിലും പുറത്തും പന്ത് എന്റെ എതിരാളിയല്ല. എനിക്ക് പരുക്കേറ്റപ്പോഴാണ് അവന്‍ ടീമില്‍ എത്തിയതും മികച്ച പ്രകടനം നടത്തിയത്. ഏത് താരവും ടീമില്‍ നിലനില്‍ക്കാന്‍ ആഗ്രഹിച്ചാകും കളിക്കുക. പന്തും അതാണ് ചെയ്‌തതെന്നും സാഹ വ്യക്തമാക്കി.

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പന്തിനൊപ്പമുണ്ടായിരുന്നു. അവനുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരത്തിന്റെ ഭാഗമായി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പരുക്ക് കാരണം കഴിഞ്ഞ ഒമ്പത് മാസത്തോളം ടീമിന് പുറത്താണ് സാഹ. പകരം ടീമില്‍ എത്തിയ പന്ത് മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു. സയീദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തിരിച്ചുവരവിന്‍ ഒരുങ്ങുകയാണ് സാഹ.

അനുബന്ധ വാര്‍ത്തകള്‍

Next Article