ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്ന ജൂണ്‍ മൂന്നിന് താരങ്ങള്‍ തിരിച്ചെത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള പരിശീലന ക്യാമ്പ് ജൂണ്‍ മൂന്നിന് തുടങ്ങുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. കഗിസോ റബാഡ, എയ്ഡന്‍ മാര്‍ക്രം, ലുങ്കി എങ്കിഡി, മാര്‍ക്കോ യാന്‍സന്‍, ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്,കോര്‍ബിന്‍ ബോഷ്, വിയാന്‍ മുള്‍ഡര്‍,റിയാന്‍ റിക്കള്‍ട്ടണ്‍ എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഇവരല്ലാതെയുള്ള താരങ്ങള്‍ക്ക് ഐപിഎല്ലില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാം.