സ്മിത്തും കോലിയും ഏറെ പുറകിൽ, കഴിഞ്ഞ 3 വർഷത്തിനിടെ ടെസ്റ്റിൽ ഏറ്റവും ശരാശരിയുള്ള താരമായി വില്യംസൺ

Webdunia
ചൊവ്വ, 5 ജനുവരി 2021 (19:30 IST)
വർഷാവസാനത്തിൽ വെസ്റ്റിൻഡീസിനെതിരെയും 2021ന്റെ തുടക്കത്തിൽ പാകിസ്ഥാനെതിരെയും മികച്ച പ്രകടനം നടത്തുകയാണ് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. തുടർച്ചയായ 3 സെഞ്ചുറികളോടെ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനായി മാറിയ താരം ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ സമകാലീനരായ കോലിയേയും സ്മിത്തിനെയും ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.
 
കഴിഞ്ഞ 3 വർഷത്തിനിടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ള താരമാണ് വില്യംസൺ. 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയെടുത്താല്‍ 65.74 ആണ് വില്ല്യംസണിന്റെ ശരാശരി. ഇക്കാര്യത്തിൽ 52.56 ശരാശരിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി പട്ടികയിൽ ആറാം സ്ഥാനത്ത് മാത്രമാണുള്ളത്. മുൻ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനായ സ്റ്റീവ് സ്മിത്ത് 52.62 ശരാശരിയുമായി അഞ്ചാം സ്ഥാനത്തും.
 
പട്ടികയിൽ 62.80 ശരാശരിയുമായി പാകിസ്ഥാൻ താരം ബാബർ അസമാണ് വില്യംസണിന് പിന്നിൽ രണ്ടാമതുള്ളത്.ഓസീസ് താരം മര്‍നസ് ലബുഷാനെ (58.81), ന്യൂസിലന്‍ഡിന്റെ തന്നെ ഹെന്റി നിക്കോള്‍സ് (53.53) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article