സ്മിത്തിനെയും കോലിയേയും മറികടന്ന് കെയ്‌ൻ വില്യംസൺ, ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ നമ്പർ വൺ

വ്യാഴം, 31 ഡിസം‌ബര്‍ 2020 (19:55 IST)
ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിയേയും ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ നടത്തിയ സെഞ്ചുർരി പ്രകടനമാണ് വില്യംസണിനെ ഒന്നാമതെത്താൻ സഹായത്ത്.
 
അതേസമയം ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും സ്റ്റീവ് സ്മിത്ത് പരാജയമായതും വില്യംസണിന് തുണയായി. ആദ്യ ടെസ്റ്റോടെ ഇന്ത്യൻ നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതും വില്യംസണിന് സഹായകമായി. നിലവിൽ സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ മൂന്നാമതിറങ്ങിയപ്പോൾ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ വിരാട് കോലി.
 
നേരത്തെ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപേ വെസ്റ്റിൻഡീസിനെതിരെ വില്യംസൺ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അതേസമയം ബോക്‌സിങ് ഡേ ടെസ്റ്റിലെ സെഞ്ചുറിയോടെ അജിങ്ക്യ രഹാനെ ആറാം സ്ഥാനത്തെത്തി.പത്താം സ്ഥാനത്തുള്ള പൂജാരയാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍