അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്, സിക്‌സടിച്ച് ഷാറൂഖ് ഖാന്റെ ഫിനിഷിങ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി തമിഴ്‌നാടിന്

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (16:52 IST)
ഇക്കൊല്ലത്തെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി തമിഴ്‌നാടിന്. ഇത് രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. 15 പന്തിൽ പുറത്താവാതെ 33 റൺസെടുത്ത ഷാറൂഖ് ഖാനാണ് വിജയശില്‌പി.
 
ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസാണ് നേടിയത്. വാലറ്റക്കാരുടെ തകർപ്പൻ പ്രകടനമാണ് കർണാടകയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.മറുപടി ബാറ്റിംഗിൽ ഹരി നിശാന്ത് (12 പന്തിൽ 23) തമിഴ്നാടിന് തകർപ്പൻ തുടക്കം നൽകിയെങ്കിലും പിന്നീട് സ്കോറിങ് താളം പിഴച്ചു.
 
സായ് സുദർശൻ (9), വിജയ് ശങ്കർ (22 പന്തുകളിൽ 18), സഞ്ജയ് യാദവ് (5), എം മുഹമ്മദ് (5) എന്നിവർ വേഗം മടങ്ങിയതോടെ കർണാടക വിജയം ഉറപ്പിച്ചു. എന്നാൽ തുടരെ പന്തുകൾ അതിർത്തി കടത്തി ഷാറൂഖ് ഖാൻ നടത്തിയ ഒറ്റയാൻ പോരാട്ടം തമിഴ്‌നാടിനെ വിജയതീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.
 
പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിൽ 16 റൺസാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന പന്തിൽ ഇത് 5 റൺസ് എന്ന നിലയിലാണ്. അവസാന പന്തിൽ പക്ഷേ  ഡീപ് സ്ക്വയർ ലെഗിലൂടെ സിക്സർ നേടിയ ഷാരൂഖ് തമിഴ്നാടിന് തുടർച്ചയായ രണ്ടാം കിരീടം സമ്മാനിക്കുകയായിരുന്നു.തമിഴ്നാടിനായി സായ് കിഷോർ 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article