2025ന്റെ തുടക്കത്തില്‍ തന്നെ ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായ വാര്‍ത്ത ഇന്ത്യന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിന്റെ വിവാഹമോചന വാര്‍ത്തയായിരുന്നു. പങ്കാളിയായ ധനശ്രീ വര്‍മയുമായുള്ള താരത്തിന്റെ ബന്ധം ഉലച്ചിലിലാണെന്നും ഇരുവരും തമ്മില്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്നതായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ മറ്റൊരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യന്‍ താരമായ മനീഷ് പാണ്ഡെയും ഭാര്യ അശ്രിത ഷെട്ടിയും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.