ഗ്രനാഡയെ തകർത്ത് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി റയൽ

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (16:18 IST)
ലാ ലീഗയിൽ ഗ്രനാഡയ്ക്കെതിരെ കരുത്തരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് റയലിന്റെ ജയം. റയലിന് വേണ്ടി മാര്‍ക്കോ അലോണ്‍സോ, നാച്ചോ, വിനീഷ്യസ് ജൂനിയര്‍, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗ്രനാഡയ്ക്ക് വേണ്ടി ലൂയിസ് സുവാരസ് ആശ്വാസഗോൾ നേടി.
 
മത്സരത്തിന്റെ 67ആം മിനിട്ടിൽ ഗ്രനാഡയുടെ മോന്‍ചു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണായകമായി. വിജയത്തോടെ റയല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയങ്ങളുടെ അകമ്പടിയോടെ 30 പോയന്റാണ് റയലിനുള്ളത്.14 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുള്ള റയല്‍ സോസിഡാഡ് രണ്ടാം സ്ഥാനത്തും 13 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുള്ള സെവിയ്യ മൂന്നാമതുമാണ്. അത്‌ല‌റ്റികോ മാഡ്രിഡ് നാലാമതും ബാഴ്‌സലോണ ആറാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article