റൊണാൾഡോ യുവന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്, ഇംഗ്ലീഷ് ക്ലബിലേക്കെന്ന് സൂചന

ബുധന്‍, 25 ഓഗസ്റ്റ് 2021 (14:54 IST)
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡൊ യുവന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ റൊണാൾഡോ താൽപര്യപ്പെടുന്നതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. . സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സിൽവ , റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ ഇക്കാര്യങ്ങൾ സംസാരിച്ചുവെനാണ് സൂചന.
 
ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാള്‍ഡോ അതൃപ്തനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 36കാരനായ റൊണാൾഡൊയുമായുള്ള യുവന്റസിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. നേരത്തെ പിഎസ്‌ജിയുമായി ബന്ധപ്പെട്ടും റൊണാൾഡോയുടെ പേര് പ്രചരിച്ചിരുന്നു.
 
അതേസമയം റയലിൽ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ റൊണാൾഡൊ നിരസിച്ചിരുന്നു. യലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്.വേണ്ടവര്‍ക്ക് അത് സാന്റിയാഗോ ബെര്‍ണാബ്യൂവിലെ റയല്‍ മ്യൂസിയത്തില്‍ ചെന്നാല്‍ കാണാം. എന്നായിരുന്നു ട്രാൻസ്‌ഫർ വാർത്തകളോടുള്ള റൊണാൾഡൊയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍