ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. 'വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. പൂർണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് കളിച്ചിരുന്നത്. പ്രായം 37 ആയിരിക്കുന്നു. ഇനിയും ഇതുപോലെ തിളങ്ങാൻ കഴിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി ഡിവില്ലിയേഴ്‌സ് പോസ്റ്റ് ചെയ്‌തു.
2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിച്ച ഡിവില്ലിയേഴ്‌സ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്നു. ബിബിഎല്‍, ഐപിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം ഡിവില്ലിയേഴ്‌സ് സജീവസാന്നിധ്യമായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സാണ് ഡിവില്ലിയേഴ് നേടിയിട്ടുള്ളത്. 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.