ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് താരം കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യ അവസാനമായി കളിക്കുന്ന ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ കളിക്കുന്നതിനാല്‍ സഞ്ജു സാംസണിന് ഇടം പിടിക്കാനാവില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രാഹുലിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് ടീമില്‍ ഇടം നേടാനായേക്കും.
കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്തിന് വിളിയെത്തിയാലും ബാക്കപ്പ് കീപ്പറെന്ന നിലയില്‍ സഞ്ജുവിന് അവസരമൊരുങ്ങും. പരിക്കില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം അധികം ഏകദിനമത്സരങ്ങളില്‍ റിഷഭ് പന്ത് കളിച്ചിട്ടില്ല. എന്നാല്‍ അവസാന ഏകദിനത്തിലെ സെഞ്ചുറിക്ക് ശേഷം സഞ്ജു സാംസണിനും ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആരെയാകും ടീം മാനേജ്‌മെന്റ് തിരെഞ്ഞെടുക്കുക എന്നത് വ്യക്തമല്ല.