മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും ഇതിഹാസതാരവുമായ യുവരാജ് സിംഗിന്റെ അപ്രതീക്ഷിതമായ വിരമിക്കലിന് കാരണക്കാരന്‍ സൂപ്പര്‍ താരം വിരാട് കോലിയാണെന്ന് വെളിപ്പെടുത്തല്‍. കാന്‍സറിനെ തോല്‍പ്പിച്ച് ടീമില്‍ തിരിച്ചെത്തിയ യുവരാജിന് അധികകാലം ഇന്ത്യന്‍ ടീമില്‍ തുടരാനായിരുന്നില്ല. ഫിറ്റ്‌നസ് ഇളവുകള്‍ക്കായി യുവരാജ് അന്ന് ഇന്ത്യന്‍ നായകനായിരുന്ന കോലിയെ സമീപിച്ചെന്നും എന്നാല്‍ ഈ ആവശ്യം കോലി നിരസിച്ചെന്നും മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പയാണ് വെളിപ്പെടുത്തിയത്.