റിട്ടയർ ആണാലും ഉങ്ക ഫിറ്റ്നസ് വേറെ ലെവൽ, ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി ഡുമിനി, സംഭവം ഇങ്ങനെ

അഭിറാം മനോഹർ
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (12:50 IST)
JP Dumini
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങളായെങ്കിലും തന്റെ ഫിറ്റ്‌നസിനും ഫീല്‍ഡിങ്ങ് മികവിനും യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും പരിശീലകനുമായ ജെ പി ഡുമിനി. അയര്‍ലന്‍ഡുമായുള്ള ഏകദിനപരമ്പരയിലെ അവസാന മത്സരത്തിലാണ് ജെപി ഡുമിനി പകരക്കാരനായി ഫീല്‍ഡിംഗിന് ഇറങ്ങിയത്.
 
അബുദായിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 215 റണ്‍സില്‍ അവസാനിച്ചു. അയര്‍ലന്‍ഡ് ഇന്നിങ്ങ്‌സ് പുരോഗമിക്കുന്നതിനിടെ അബുദാബിയിലെ കടുത്ത ചൂടില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കടുത്ത നിര്‍ജ്ജലീകരണം കാരണം തളര്‍ന്നതോടെയാണ് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് കോച്ചായ ഡുമിനി തന്നെ ഫീല്‍ഡിംഗിന് ഇറങ്ങിയത്. ഷോര്‍ട്ട് തേര്‍ഡില്‍ ഫീല്‍ഡറായി നിന്ന ഡുമിനി ഹാരി ട്രെക്ടറുടെ ടോപ് എഡ്ജ് ഷോര്‍ട്ട് തേര്‍ഡില്‍ പറന്നുപിടിക്കുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article