സിക്സോ ഫോറോ എന്താന്ന് വെച്ചാ അടിക്ക്, പാകിസ്ഥാനെതിരെ വിജയറൺ നേടിയ സജനയോട് അടിച്ചുകേറി വരാൻ ആശ, വീഡിയോ പങ്കുവെച്ച് ഐസിസി

അഭിറാം മനോഹർ
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (12:04 IST)
Adichu keri vaa
ടി20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പാകിസ്ഥാനെ 20 ഓവറില്‍ 105 റണ്‍സിന് ഒതുക്കിയ ഇന്ത്യ 19.5 ഓവറിലാണ് ലക്ഷ്യം കണ്ടത്. മലയാളി താരമായ സജന സജീവനാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.
 
 
 ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് കഴുത്തുവേദന മൂലം പിന്മാറേണ്ടി വന്നതോടെയാണ് സജന ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടികൊണ്ട് സജന ഇന്ത്യയുടെ വിജയറണ്‍ കുറിക്കുകയും ചെയ്തു. വിജയറണ്‍ പൂര്‍ത്തിയാക്കിയ ശേഷം മൈതാനം വിടുന്ന സമയത്ത് സജനയെ ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭന എതിരേറ്റ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സജന ഗ്രൗണ്ടില്‍ നിന്നും കയറി വരുമ്പോള്‍ ദുബായ് ജോസിന്റെ അടിച്ചു കയറി വാ എന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗാണ് ആശ പറഞ്ഞത്. ആശയുടെ വാക്കുകള്‍ കേട്ട സജനയും അടിച്ചു കേറി വാ എന്ന് പറയുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഐസിസിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article