വില്യംസണിന്റെ സെഞ്ചുറിക്കരുത്തില്‍ തിളങ്ങി ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയത്തിലേക്ക്

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (17:07 IST)
Kane Williamson
ഹാമില്‍ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയത്തിലേക്ക്. 658 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്. നേരത്തെ കെയ്ന്‍ വില്യംസണിന്റെ (156) സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്ങ്‌സില്‍ 453 റണ്‍സ് നേടിയിരുന്നു. ടെസ്റ്റില്‍ താരത്തിന്റെ 33മത് സെഞ്ചുറിയാണിത്. 
 
ആദ്യ ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് നേടിയ 347 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 143 റണ്‍സിന് പുറത്തായിരുന്നു. 4 വിക്കറ്റുകള്‍ സ്വന്തമാക്കിയ മാറ്റ് ഹൃന്റിയും 3 വിക്കറ്റുകള്‍ വീതം നേടിയ വില്‍ ഒറൗര്‍ക്കെയും മിച്ചല്‍ സാന്‍്‌നറുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്ങ്‌സില്‍ 76 റണ്‍സുമായി സാന്റനറായിരുന്നു ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍