ടീമിലിപ്പോള്‍ തലമുറമാറ്റത്തിന്റെ സമയം, മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടില്ലെന്ന് ബുമ്ര

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (18:50 IST)
മോശം പ്രകടനത്തിന്റെ പേരില്‍ ടീമിലെ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടില്ലെന്നും വ്യക്തിഗത നേട്ടങ്ങളോ പരാജയങ്ങളോ ആയല്ല ടീമായാണ് എല്ലാ സാഹചര്യത്തെയും നേരിടുന്നതെന്നും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബുമ്ര.
 
 നീ അത് ചെയ്യണം, നീ ഇത് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് ടീമിലെ ആര്‍ക്ക് നേരെയും ഞങ്ങള്‍ വിരല്‍ ചൂണ്ടാറില്ല. ടീം എന്ന നിലയിലാണ് നേട്ടമുണ്ടാക്കുന്നത്. അല്ലാതെ വ്യക്തിഗതമായിട്ടല്ല. ബൗളിംഗില്‍ നമ്മളൊരു തലമുറ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ബൗളര്‍മാരെ സഹായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ മത്സരപരിചയം ലഭിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മെച്ചപ്പെടും.
 
ടീമില്‍ ഞങ്ങള്‍ 11 പേരുണ്ട്. അതില്‍ ഞാന്‍ മാത്രമാണ് എല്ലാം ചെയ്യേണ്ടയാളെന്ന് കരുതുന്നില്ല. സിറാജിന്റെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവന്‍ ഒരു യഥാര്‍ഥ പോരാളിയാണ്. പരിക്കുണ്ടായിട്ട് പോലും ബ്രിസ്‌ബെയ്‌നില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. അവന്റെ അസാനിധ്യം കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്ന് അറിഞ്ഞിട്ടാണ് അവന്‍ വീണ്ടും കളിക്കാന്‍ വന്നത്. ബുമ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍