Labuschagne vs Siraj: ബെയ്‌ലുകൾ സ്വിച്ച് ചെയ്ത് സിറാജ്, പഴയ പോലെ ആക്കി ലബുഷെയ്നും, ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രസകരമായ കാഴ്ച
ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നിന്റെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തിന്റെ 33മത്തെ ഓവറിലാണ് സിറാജിന്റെ പന്തില്‍ ലബുഷെയ്ന്‍ പുറത്തായത്. എന്നാല്‍ 22 പന്തിന് 2 പന്തുകള്‍ മുന്‍പെ സിറാജ് സ്റ്റമ്പ്‌സിലെ ബെയ്ലുകള്‍ സ്വിച്ച് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. സിറാജ് ബെയ്ലുകള്‍ സ്വിച്ച് ചെയ്തതിന് പിന്നാലെ ലബുഷെയ്ന്‍ എത്തി ബെയ്ലുകള്‍ തിരിച്ച് അതേപോലെ വെച്ചിരുന്നു. കാണികള്‍ വലിയ ആരവത്തോടെയാണ് ഈ കാഴ്ചകളെ സ്വീകരിച്ചത്. ലബുഷെയ്‌നിന്റെ ഫോക്കസ് നശിപ്പിക്കാന്‍ അത് മതിയായിരുന്നു.
അടുത്ത ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്യാച്ച് ക്യാച്ച് സമ്മാനിച്ച് ലബുഷെയ്യ്ൻ മടങ്ങുകയും ചെയ്തു. നേരത്തെ ഓസീസിനെതിരെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും ബെയ്‌ലുകൾ സമാനമായി സ്വിച്ച് ചെയ്യുകയും വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൻ്റെ രണ്ടാം ദിനത്തിൻ്റെ ആദ്യ സെഷൻ അവസാനിച്ചപ്പോൾ 43 ഓവറിൽ 104 റൺസിന് 3 വിക്കറ്റെന്ന നിലയിലാണ് ഓസീസ്