India vs Australia, 3rd Test: ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്കു സാധ്യത. രണ്ടാം ടെസ്റ്റ് കളിച്ച രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയും ബ്രിസ്ബണില്‍ ബെഞ്ചിലിരിക്കും. പകരം രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും.