കടവുളെ.. റിസ്‌വാനെ.. ഇതെന്ത് ഇന്നിങ്ങ്സ്,?, ടി20യിൽ ടെസ്റ്റ് കളിക്കുന്നോ, തോൾവികൾക്ക് പിന്നാലെ പാക് നായകനെതിരെ വിമർശനം
മത്സരത്തില്‍ 10 ഓവറിലധികം ബാറ്റ് ചെയ്തിട്ടും പാകിസ്ഥാനെ വിജയത്തിലെത്തിക്കാന്‍ റിസ്വാന് സാധിച്ചില്ല. 60 പന്തുകളില്‍ ഒരുവിധം താരങ്ങളെല്ലാം ടി20യില്‍ സെഞ്ചുറിപ്രകടനങ്ങള്‍ നടത്തുമ്പോഴാണ് പാകിസ്ഥാന്റെ ഈ മെല്ലെപ്പോക്ക്. 10 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായിരുന്നതെന്നും ടെസ്റ്റ് ഇന്നിങ്ങ്‌സ് കളിക്കുന്നത് പകരം ടി20 ബാറ്റിംഗ് കാഴ്ചവെച്ചിരുന്നെങ്കില്‍ റിസ്വാന് പാകിസ്ഥാനെ വിജയിപ്പിക്കാമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.
നേരത്തെ 28 റണ്‍സിന് 3 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയിയെ നാലാമനായി ഇറങ്ങി 40 പന്തില്‍ 82 റണ്‍സുമായി തകര്‍ത്തടിച്ച ഡേവിഡ് മില്ലറുടെ പ്രകടനമാണ് രക്ഷിച്ചത്. ഏഴാമനായി ക്രീസിലെത്തിയ ലിന്‍ഡെ 24 പന്തില്‍ 48 റണ്‍സുമായി തിളങ്ങി. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി 2 വിക്കറ്റുകളെടുത്തു.