India vs Australia: ഇന്ത്യയുടെ തോൽവി നീട്ടി മഴ, ഗാബ ടെസ്റ്റിൽ റിഷഭ് പന്തും മടങ്ങി

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (12:50 IST)
India vs Australia
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ രസംകൊല്ലിയായി മഴ. ആദ്യ ദിനത്തിലെ സിംഹഭാഗവും മഴ തടസപ്പെടുത്തിയപ്പോള്‍ രണ്ടാം ദിനം മാത്രമാണ് പൂര്‍ണമായും കളി നടന്നത്. മൂന്നാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്ങ്‌സ് 445 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 14.1 ഓവറില്‍ 48 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ്.
 
 മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഹേസല്‍ വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ 4 മുന്‍നിര വിക്കറ്റുകളാണ് 20 ഓവറിനുള്ളില്‍ തന്നെ നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ചുറികളുമായി തിളങ്ങിയിരുന്നു. 6 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുമ്ര മാത്രമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ചത്.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ 4 വിക്കറ്റുകളും നഷ്ടമായി. ആദ്യ പന്തില്‍ ബൗണ്ടറിയുമായി തുടങ്ങിയ യശ്വസി ജയ്‌സ്വാള്‍ തൊട്ടടുത്ത പന്തില്‍ തന്നെ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ ശുഭ്മാന്‍ ഗില്ലും സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങി. കോലിയെ ഹേസല്‍വുഡും റിഷഭ് പന്തിനെ പാറ്റ് കമ്മിന്‍സും പവലിയനിലെത്തിച്ചു. 30 റണ്‍സുമായി കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍