Travis Head: വല്ല മുജ്ജന്മത്തിലെ പകയായിരിക്കും, അല്ലെങ്കില്‍ ഇങ്ങനെയുമുണ്ടോ അടി, ഇന്ത്യക്കെതിരെ ഹെഡിന്റെ കഴിഞ്ഞ 7 ഇന്നിങ്ങ്‌സുകള്‍ അമ്പരപ്പിക്കുന്നത്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ നോവിച്ച ഒരു ബാറ്റര്‍ക്കെതിരെ ഇക്കാലമായിട്ടും ഫലപ്രദമായ ഒരു മാര്‍ഗം ഇന്ത്യ കണ്ടുപിടിച്ചിട്ടില്ലെന്നതാണ് ഹെഡിന്റെ ഇന്ത്യക്കെതിരായ കഴിഞ്ഞ 7 ടെസ്റ്റ് ഇന്നിങ്ങ്‌സുകള്‍ നമുക്ക് കാണിച്ചു തരുന്നത്. 90(163), 163(174), 18(27),11(13), 89(101), 140(141), 120* എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.