WPL 2025 Auction: വിലപ്പിടിപ്പുള്ള താരമായി സിമ്രാൻ ഷെയ്ഖ്, 16 കാരിയായ ജി കമലാനിയെ മുംബൈ സ്വന്തമാക്കിയത് 1.60 കോടി മുടക്കി

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (19:10 IST)
WPL
വനിതാ പ്രീമിയര്‍ ലീഗ് 2025 സീസണിനായുള്ള താരലേലം ബെംഗളുരുവില്‍ പൂര്‍ത്തിയായപ്പോള്‍ താരലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി സിമ്രാന്‍ ഷെയ്ഖ്. 1.90 കോടി രൂപ മുടക്കിയാണ് സിമ്രാനെ ഗുജറാത്ത് ജയന്‍്‌സ് സ്വന്തമാക്കിയത്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ജനിച്ച സിമ്രാനെ കഴിഞ്ഞ താരലേലത്തില്‍ യുപി വാരിയേഴ്‌സ് 10 ലക്ഷത്തിന് വാങ്ങിയെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല. അഞ്ച് ഫ്രാഞ്ചൈസികളിലെ ഒഴിവുള്ള 19 സ്ല്ലോട്ടുകളിലേക്കായി 120 കളിക്കാരെയാണ് പരിഗണിച്ചത്.
 
മുംബൈ ഇന്ത്യന്‍സ് 16 കാരിയായ ജി കമാലിനിയെ 1.60 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. തമിഴ്നാടിനായി അണ്ടര്‍ 19ല്‍ നടത്തിയ പ്രകടനമാണ് കമാലിനിക്ക് തുണയായത്. വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡിയാന്ദ്ര ഡോട്ടിനെ 1.70 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ചു. പ്രേമ റാവത്തിനെ 1.20 കോടി മുടക്കി ആര്‍സിബിയാണ് സ്വന്തമാക്കിയത്. താരലേലത്തില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് ഒരു കോടിക്കപ്പുറം തുക ലഭിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍