ഇങ്ങനെ പോയാൽ ഇന്ത്യൻ ടീമിന് തിരിച്ചടിയുണ്ടാകുമെന്ന് ഇർഫാൻ പത്താൻ

അഭിറാം മനോഹർ
ബുധന്‍, 11 ഡിസം‌ബര്‍ 2019 (10:56 IST)
ലോകകപ്പ് ടി20 മത്സരത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന്റെ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പോരെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യൻ ടീം രണ്ടു കാര്യങ്ങളിൽ വേഗം തീരുമാനമെടുത്തില്ലെങ്കിൽ   ലോകകപ്പിൽ ശക്തമായ തിരിച്ചടി നേരിടുമെന്നും ഇർഫാൻ പത്താൻ പറയുന്നു.
 
പ്രധാനമായും രണ്ട് കാര്യങ്ങളാണ് പത്താൻ പറഞ്ഞത്. ഒന്നാമതായി ഇന്ത്യൻ ടി20 ടീമിന് ഇപ്പോഴും ക്രുത്യമായ ബാറ്റിങ് ലൈനപ്പ് ഇല്ലാ എന്ന് പത്താൻ പറയുന്നു. ഈ അനിശ്ചിതത്വം  ഇങ്ങനെ പോയാൽ ലോകകപ്പിൽ അത് തിരിച്ചടിയാകുമെന്നും പത്താൻ പറയുന്നു. അവസാന ഓവറുകൾ ബൂമ്രക്കൊപ്പം ബൗൾ ചെയ്യാൻ ഒരു പങ്കാളിയെ എത്രയും വേഗം തീരുമാനിക്കുക എന്നതും പ്രധാനമാണെന്ന് താരം പറയുന്നു.
 
അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയുവാൻ ബൂമ്രക്ക് ഒറ്റക്ക് കഴിയില്ല. ആരാവണം ബൂമ്രക്കൊപ്പം അവസാന ഓവറുകളിൽ എറിയുന്നതെന്ന് വേഗം തന്നെ തീരുമാനിക്കേണ്ടതുണ്ട്. എത്രയും വേഗം ടീം സെറ്റ് ചെയ്യണം. തങ്ങളുടെ ഉത്തരവാദിത്തത്വത്തെ പറ്റി ഓരൊ താരങ്ങൾക്കും വ്യക്തമായ ബോധ്യം വേണമെന്നും ഇങ്ങനെ സെറ്റായ ടീമും ഉത്തരവാദിത്തമുള്ള കളിക്കാരുമാണ് ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളിലെ വിജയങ്ങൾക്ക് പിന്നിലെന്നും ടി20യിലും അതേ മാതൃക തന്നെ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article