ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. മുൻനിര ബൗളർമാരായി ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി,ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ അവസരം കാത്ത് ഉമേഷ് യാദവ് ടെസ്റ്റ് ടീമിൽ പരിചയസമ്പന്നനായ ഇഷാന്ത് ശർമ്മ തുടങ്ങി ഇതുവരെയും ഇല്ലാത്ത തരത്തിലുള്ള പ്രതിഭാ ധാരാളിത്തമാണ് ഇന്ത്യക്ക് നിലവിലുള്ളത് എന്നാൽ ഇന്ത്യൻ പേസർമാരേക്കാൾ വിവിധ സാഹചര്യങ്ങളിൽ മികവ് കാട്ടുവാനാകുക ഓസീസ് ബൗളർമാർക്കെന്നാണ് മുൻ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് പറയുന്നത്.
പേസർമാരെ കൂടാതെ സ്പിൻ ബൗളർമാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ഓസീസ് സാഹചര്യങ്ങളിൽ ഇന്ത്യൻ സ്പിന്നർമാർക്ക് കാര്യമായി തിളങ്ങാനായിട്ടില്ലെന്നും റിക്കി പോണ്ടിംഗ് ഓർമിപ്പിച്ചു. ഇപ്പോഴും നേഥൻ ലിയോൺ തന്നെയാണ് ഓസീസ് സാഹചര്യങ്ങളിൽ വിക്കറ്റെടുക്കുന്ന സ്പിന്നർ,മിച്ചൽ സ്റ്റാർക്കിനെ പോലെ ഒരു ഇടംകൈയ്യൻ പേസർ ഓസീസ് ബൗളിങ് നിരക്ക് വൈവിധ്യം നൽകുന്നു.