ജഡേജയുടെ സെലക്ഷൻ സംബന്ധിച്ച കാര്യത്തിൽ ടെസ്റ്റിനു മുമ്പ് മാത്രമേ തീരുമാനമെടുക്കൂകയുള്ളൂവെന്നും ബിസിസിഐ അറിയിച്ചു. അതേസമയം, പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണർ ശിഖർ ധവാൻ ഫിറ്റ്നസ് വീണ്ടെടുത്തതായും റിപ്പോർട്ടുകളില്‍ പറയുന്നു. കണങ്കാലിനേറ്റ പരിക്കായിരുന്നു ധവാനു ഭീഷണിയായത്. എന്നാല്‍ അദ്ദേഹം ഫിറ്റ്നെസ്സ് വീണ്ടെടുത്തതായും ബിസിസിഐ അറിയിച്ചു.
വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. കേപ് ടൗണിലാണ് മത്സരം. പേസ് ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. തുടർച്ചയായ ഒമ്പത് പരമ്പരകള്‍ സ്വന്തമാക്കിയശേഷമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടാനെത്തുന്നത്.