ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് കോഹ്‌ലിപ്പട തന്നെ, ബാറ്റ്‌സ്മാന്മാരില്‍ സ്റ്റീവ് സ്മിത്ത് ഒന്നാമത്

തിങ്കള്‍, 1 ജനുവരി 2018 (12:16 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കോഹ്‌ലിപ്പട. 2017ലെ അവസാന റാംങ്കിംഗ് പുറത്തുവന്നപ്പോള്‍ 124 പോയിറ്റുമായി ടീം ഇന്ത്യ ഒന്നാമതും 111 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 105 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. 
 
ബാറ്റ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തു തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തായി. ചേതേശ്വര്‍ പൂജാരയാണ് ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആഷസ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്കും ആദ്യ പത്തില്‍ ഇടം നേടി. 
 
ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, വാര്‍ണര്‍, അംല, അസര്‍ അലി, ചന്ദിമല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. സിംബാബ്‌വെയാണ് റാംങ്കിംഗില്‍ ഏറ്റവും പിന്നില്‍. അതേസമയം, ബൗളര്‍മാരുടെ റാംങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ജിമ്മി ആന്‍ഡേഴ്‌സണ്‍ ഒന്നാമതെത്തുകയും ചെയ്തു‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍