ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള ക്ഷണം നിരസിച്ച് സൂപ്പര്‍ താരം; ഞെട്ടല്‍ മാറാതെ ആരാധകര്‍

Webdunia
ബുധന്‍, 3 ജനുവരി 2018 (14:51 IST)
രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപി‌എല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറ്റൊരു തിരിച്ചടി. ചെന്നൈയുടെ ബോളിങ് പരിശീലകനായി മുന്‍ ഓസിസ് താരം ബ്രെറ്റ്‌ലീയെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ലീ ചെന്നൈയുടെ ക്ഷണം നിരസിച്ചെന്നാണ് വിവരം. ലീക്ക് പകരമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡി ബിക്കലായിരിക്കും ആ സ്ഥാനത്തേക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
 
2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിംഗ് മെന്റര്‍ ആയിരുന്നു ബ്രെറ്റ്‌ലീ. തനിക്ക് തുടര്‍ന്നും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നാണ് ലീ വ്യക്തമാക്കിയത്. ജനുവരി 27, 28 തീയ്യതികളില്‍ ലേലം നടക്കുന്നതിനാല്‍ അതിനു മുമ്പ് തന്നെ കോച്ചിംഗ് സ്റ്റാഫുകളെ നിയമിക്കുവാനുള്ള തീവ്രശ്രമമാണ് എല്ലാ ക്ലബ്ബുകളും നടത്തുന്നത്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article