അത്ഭുതങ്ങള്‍ അവസാനിക്കാതെ ബിഗ്ബാഷ് ട്വന്റി20 ലീഗ്. സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ പിറന്ന ഒരു നാണക്കേടിന്റെ റെക്കോര്‍ഡാണ് ലീഗിനെ വീണ്ടും ശ്രദ്ധേയമാക്കുന്നത് സിഡ്‌നി താരം സീന്‍ ആബട്ട് മത്സരത്തിന്റെ നിര്‍ണായക സമയത്ത് എറിഞ്ഞ ഒരു ബോളാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയായത്. 11 റണ്‍സായിരുന്നു ആ ഒരു ബോളില്‍ ആബട്ട് വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്‌സേഴ്‌സിനെതിരെ പെര്‍ത്തി സ്‌കോഴ്‌ച്ചേഴ്‌സിന് ജയിക്കാന്‍ 168 റണ്‍സാണ് വേണ്ടിയിരുന്നത്. ആ സമയത്താണ് ആറ് ബോളില്‍ നിന്ന് ഒന്‍പത് റണ്‍സ് എന്ന നിലയില്‍ അവസാന ഓവര്‍ നിര്‍ണായകമായത്. സീന്‍ ആബട്ടായിരുന്നു സിക്‌സേഴ്‌സിന് വേണ്ടി അവസാന ഓവര്‍ എറിയാനെത്തിയത്.
ആദ്യ ബോള്‍ വൈഡ് ആവുകയും പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിയാതെ വിക്കറ്റ് കീപ്പര്‍ നിസാഹയനാകുകയും ചെയ്തതോടെ പന്ത് ബൗണ്ടറി ലൈന്‍ കടന്നു. അങ്ങിനെയാണ് ആദ്യ അഞ്ചു റണ്‍സ് വന്നത്. തൊട്ടടുത്ത പന്ത് നിലംതൊടിക്കാതെ പെര്‍ത്ത് താരം ആദം ഫോക്‌സ് സിക്‌സര്‍ പറത്തിയതോടെ കളി തീരുമാനമാകുകയും ചെയ്തു. മാത്രമല്ല ഒരു ബോളില്‍ 11 റണ്‍സ് എന്ന റെക്കോര്‍ഡും പിറന്നു.