സിക്സറുകള്‍ പെരുമഴയായ് പെയ്തു; ഗെയ്ല്‍ താണ്ഡവത്തില്‍ ഞെട്ടിവിറച്ച് ക്രിക്കറ്റ് ലോകം

ബുധന്‍, 13 ഡിസം‌ബര്‍ 2017 (10:47 IST)
ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്ന പ്രകടനവുമായി ക്രിസ് ഗെയ്ല്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 69 പന്തുകളില്‍ നിന്ന് 18 സിക്‌സും അഞ്ച് ഫോറും സഹിതം 146 റണ്‍സാണ് ഗെയ്ല്‍ അടിച്ച് കൂട്ടിയത്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ സഹ ഓപ്പണറായ ജോണ്‍സണ്‍ ചാള്‍സിനെ നഷ്ടമായെങ്കിലും പിന്നീട് ബ്രണ്ടന്‍ മക്കല്ലത്തെ കൂട്ടുപിടിച്ചായിരുന്നു ഗെയിലിന്റെ മാരക പ്രകടനം. 43 പന്തില്‍ 51 റണ്‍സായിരുന്നു മക്കല്ലത്തിന്റെ സംഭാവന.  
 
രണ്ട് ദിവസം മുമ്പ് സമാനമായ പ്രകടനം ഗെയ്ല്‍ പുറത്തെടുത്തിരുന്നു. ആ മത്സരത്തില്‍ 51 പന്തില്‍ നിന്നും 126 റണ്‍സാണ് ഗെയ്ല്‍ അടിച്ച് കൂട്ടിയത്. ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഗെയ്‌ല്‍ സ്വന്തമാക്കിയത്.
 
സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റില്‍ ഷെയ്ന്‍ വാട്‌സണ്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ ദിവസം തന്നെയായിരുന്നു ഗെയ്‌ലിന്റേയും പ്രകടനം. 53 പന്തില്‍ 16 സിക്‌സ് നേടിയാണ് വാട്‌സണ്‍ 114 റണ്‍സെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍