ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട്; ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറ്
ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി ഗുഹവാത്തിയില്‍ നിന്നും മറ്റൊരു വാര്‍ത്ത. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മൽസരത്തിനുശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മടങ്ങിയ ബസിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞു.
ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് ഓസ്‌ട്രേലിയന്‍ ടീം ആക്രമിക്കപ്പെട്ടത്. അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് താരങ്ങള്‍ മടങ്ങുമ്പോഴാണ് ആക്രമം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ പിടികൂടി.
മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ആദ്യമായി ഒരു രാജ്യാന്തര മൽസരത്തിനു ആതിഥ്യം വഹിക്കുന്ന സ്‌റ്റേഡിയമാണ് അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയം.