രഞ്ജിയിൽ കേരളത്തിന് മിന്നും ജയം; ധോണിയുടെ നാട്ടുകാരെ വീഴ്ത്തിയത് ഒമ്പത് വിക്കറ്റിന്

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (17:22 IST)
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒൻപതു വിക്കറ്റിനാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരായ ജാർഖണ്ഡിനെ തോൽപിച്ചത്. രണ്ട് ഇന്നിങ്ങ്സുകളില്‍ നിന്നായി ഒമ്പത് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. 
 
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്‌സില്‍ 202 റണ്‍സെടുത്ത് പുറത്തായി. 45 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡ് നിരയിലെ ടോപ്‌സ്‌കോറര്‍. ജലജ് സക്‌സേനയെ കൂടാതെ സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒന്നാമിന്നിങ്‌സില്‍ 259 റണ്‍സാണ് നേടിയത്. 
 
എന്നാല്‍ 57 റണ്‍സ് മാത്രം ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്‌സില്‍ കേവലം 89 റണ്‍സിന് ജാര്‍ഖണ്ഡിനെ എറിഞ്ഞുവീഴ്ത്തി. കേരളത്തിന് ജയിക്കാന്‍ 33 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍