ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരം കരിയര്‍ അവസാനിപ്പിക്കുന്നു

ശനി, 9 ഡിസം‌ബര്‍ 2017 (11:53 IST)
ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളിലൊരാളായ കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റ് മതിയാക്കുന്നു. ക്രിക്കറ്റ് ഡോട്ട് കോമിനോട് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

ക്രിക്കറ്റിലെ തന്റെ അവസാന നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഇപ്പോള്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ബിഗ് ബാഷ് ലീഗിന്റെ ഈ സീസണോടെ താന്‍ ക്രിക്കറ്റ് ജീവിതത്തോട് ബൈ പറയുമെന്നും പീറ്റേഴ്‌സണ്‍ സൂചന നല്‍കി.  

ഈ സാഹചര്യത്തില്‍ ആസ്വദിച്ച് കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഗ് ബാഷ് ലീഗിലെ എന്റെ പ്രകടനം എങ്ങനെയാകുമെന്ന നിഗമനത്തിലല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. കളി അവസാനിപ്പിക്കേണ്ട ഘട്ടമായെന്നും കെപി കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്‌ചയുമുണ്ടായി. അത് മനസിലാക്കി കരിയറില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും ബോളര്‍മാരുടെ പേടിസ്വപ്‌നമായ പീറ്റേഴ്‌സണ്‍ പറഞ്ഞു.

പീറ്റേഴ്‌സണ്‍ ക്രിക്കറ്റിനോട് വിടപറഞ്ഞാല്‍ ഇംഗ്ലണ്ട് ടീമിന്റെ ഏറ്റവും മികച്ച താരമാകും പടിയിറങ്ങുക. ടെസ്‌റ്റിലെ മികച്ച പ്രകടനവും ട്വിന്റി-20യിലെ തകര്‍പ്പന്‍ പ്രകടനവും അദ്ദേഹത്തെ എന്നും വ്യത്യസ്ഥനാക്കിയിരുന്നു. 37 ട്വിന്റി-20  മത്സരങ്ങളില്‍ നിന്ന് 1176 റണ്‍സ് നേടിയെ കെപി 104 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8181 റണ്‍സും സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍