കോലിയുടെ ഫോമിൽ ആശങ്കയില്ലായിരുന്നു, ടീമിന് ആവശ്യമായ സമയത്ത് അവൻ കളിച്ചു: രോഹിത് ശർമ

അഭിറാം മനോഹർ
ഞായര്‍, 30 ജൂണ്‍ 2024 (12:34 IST)
വിരാട് കോലിയുടെ ഫോമില്‍ തനിക്കോ ടീമിനോ ആശങ്കയുണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ വിജയിച്ചതിന് ശേഷമാണ് കോലിയുടെ പ്രകടനത്തെപറ്റി രോഹിത് മനസ്സ് തുറന്നത്. വലിയ കളിക്കാര്‍ നിര്‍ണായകമായ ഘട്ടത്തില്‍ ടീമിന്റെ രക്ഷകരായി മാറും. അതാണ് കോലി നമുക്ക് കാണിച്ചുതന്നത്. രോഹിത് പറഞ്ഞു.
 
വിരാടിന്റെ ഫോമില്‍ ഞാന്‍ എന്നല്ല, ആര്‍ക്കും തന്നെ സംശയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലവാരം എന്തെന്ന് ഞങ്ങള്‍ക്കറിയാം. കഴിഞ്ഞ 15 വര്‍ഷമായി തന്റെ ഗെയിമില്‍ മികച്ച് നില്‍ക്കുന്ന കളിക്കാരനാണവന്‍. വലിയ കളിക്കാര്‍ തിരിച്ചുവരും. ഞങ്ങള്‍ക്ക് വളരെ നിര്‍ണായകമായ ഇന്നിങ്ങ്‌സാണ് കോലി കളിച്ചത്. കോലിയ്ക്ക് ചുറ്റുമായാണ് ബാക്കിയുള്ളവര്‍ കളിച്ചത്. ടീമിന് മികച്ച ടോട്ടലിലെത്താനായത് കോലിയുടെ പ്രകടനം കൊണ്ടായിരുന്നി. സ്വതന്ത്ര്യമായി വന്ന് ബാറ്റ് ചെയ്യാനും സ്‌കോര്‍ ഉയര്‍ത്താനും പറ്റിയ വിക്കറ്റല്ലായിരുന്നു. അത് ഞങ്ങള്‍ മനസിലാക്കുന്നു. കഴിയുന്നിടത്തോളം സമയം ആരെങ്കിലും അവിടെ ബാറ്റ് ചെയ്യണമായിരുന്നു. അത് കോലി ചെയ്തു. വിരാടിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണമായി. അക്‌സര്‍ പട്ടേലിന്റെ 47 റണ്‍സും ടീമിന് നിര്‍ണായകമായിരുന്നു. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article